ഫ്രൈഡേ ഫിലിം ഹൗസ് പ്രതിസന്ധിയില്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില് ദുബായില് ഒളിവില് കഴിഞ്ഞിരുന്ന നടനനിര്മ്മാതാവുമായ വിജയ് ബാബു ജോര്ജിയയിലേക്ക് കടക്കുമ്പോള് അവതാളത്തിലാകുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രവര്ത്തനങ്ങള്. ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന് ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോര്ജിയ. ഇതു മനസ്സിലാക്കിയാണ് ജോര്ജിയയിലേക്ക് കടന്നന്നൊണ് വിവരം. ഇവിടെ നിന്നും മറ്റ് സുരക്ഷിത സ്ഥാനത്തേക്ക് വിജയ് ബാബു മാറിയേക്കും. അതിനിടെ വിജയ് ബാബു വിദേശത്തേക്ക് മുങ്ങി സാഹചര്യത്തില് സ്വത്ത് മരവിപ്പിക്കല് അടക്കം നടത്തണമെന്ന ആവശ്യം ശക്തമാണ്. അക്കൗണ്ടുകള് മരവിപ്പിച്ചാല് വിജയ് ബാബു പ്രതിസന്ധിയിലാകും.
അതിനിടെ ജോര്ജിയയില് നിന്ന് ആഫ്രിക്കയിലേക്കോ ലാറ്റിന് അമേരിക്കന് രാജ്യത്തേക്കോ വിജയ് ബാബു കടന്നേക്കും. വിജയ് ബാബുവിന്റെ പാസ്പോര്ട്ട് കേന്ദ്ര സര്ക്കാര് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില് വ്യാജ പാസ്പോര്ട്ടുമായാണ് വിജയ് ബാബു കറങ്ങുന്നതെന്നും സൂചനയുണ്ട്. അതുകൊണ്ട് കൂടിയാണ് ഇന്ത്യന് പാസ്പോര്...